ദോഹ: ഖത്തറിലെ ആരോഗ്യ ഇൻഷുറൻസ് സംവിധാനം കൂടുതൽ വികസിപ്പിക്കുമെന്നും ആരോഗ്യമേഖലയ്ക്കുള്ള ഫണ്ടിംഗ് സുസ്ഥിരമാക്കുമെന്നും പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹ്മൂദ്. ശൂറ കൗൺസിലിന്റെ പ്രതിവാര സെഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ: സാംസ്കാരിക ലോകം കാത്തിരിക്കുന്ന 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (Doha International Book Fair) മെയ് 14 വ്യാഴാഴ്ച തുടക്കമാകും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) മെയ് 23 വരെയാണ് മേള നടക്കുക. ......
ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളുടെ സ്വപ്നപദ്ധതിയായ ജി.സി.സി റെയിൽവേ ശൃംഖലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പകുതി പിന്നിട്ടു. പദ്ധതിയുടെ 50 ശതമാനം ജോലികളും ഇതിനോടകം പൂർത്തിയായതായി ഗൾഫ് റെയിൽവേ അതോറിറ്റി ഡയറക്ടർ മുഹമ്മദ് അൽ ഷബർമി അറിയിച്ചു. ......
ദോഹ: ഖത്തറിലെ അൽ ഖറൈത്തിയാത്ത്, ഇസ്ഗാവ (Al Kharaitiyat, Izghawa) മേഖലകളിലെ റോഡ്-അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാൽ വിജയകരമായി പൂർത്തിയാക്കി. പ്രദേശത്തെ നഗരവൽക്കരണത്തിന് ആക്കം കൂട്ടുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന വിപുലമായ പദ്ധതിയുടെ ഭാഗമാണിത്.പുതിയ പദ്ധതി പൂർത്തിയായതോടെ പ്രദേശത്തെ 1,514 റസിഡൻഷ്യൽ പ്ലോട്ടുകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും. ......
ദോഹ: ഫലസ്തീനിലെ മാധ്യമപ്രവർത്തകർ നേരിടുന്ന ക്രൂരമായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഖത്തർ പ്രസ് സെന്റർ (ക്യു.പി.സി). അവർക്ക് അടിയന്തര സംരക്ഷണം ഉറപ്പാക്കാൻ അന്താരാഷ്ട്ര-പ്രാദേശിക തലങ്ങളിൽ ശക്തമായ ഇടപെടൽ വേണമെന്ന് ഖത്തർ പ്രസ് സെന്റർ ആവശ്യപ്പെട്ടു.
മെയ് 11-ന് ആചരിച്ച ഫലസ്തീൻ മാധ്യമപ്രവർത്തകരോടുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഖത്തർ പ്രസ് സെന്റർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.നേരിട്ടുള്ള ആക്രമണങ്ങൾ, വേട്ടയാടൽ, നിയന്ത്രണങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തകർക്കൽ എന്നിവയ്ക്കിടയിലും സത്യം പുറംലോകത്തെത്തിക്കാൻ ശ്രമിക്കുന്ന ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക് ക്യു.പി.സി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഫലസ്തീനിലെ മാധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ......
ദോഹ:കായികപ്രേമികൾ കാത്തിരുന്ന നാലാമത് ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) ഗെയിംസിന് ഇന്ന് ഖത്തർ തലസ്ഥാനമായ ദോഹയിൽ ആവേശകരമായ തുടക്കം. മെയ് 22 വരെ നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി 1,400 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. ......
ദോഹ: ലോക മാതൃദിനത്തോടനുബന്ധിച്ച് മെയ് 10ന് റേഡിയോ മലയാളം 98.6 എഫ് എം ഒരുക്കിയ സവിശേഷമായ മാതൃദിനാഘോഷം ശ്രദ്ധേയമായി. ചടങ്ങിൽ, ഖത്തറിൽ സന്ദർശനത്തിന് വന്നിട്ടുള്ള അമ്മമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 പേരെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (SMS) മെയ് 15, 16 തീയതികളിൽ “ഇന്റർനാഷണൽ കോൺഫറൻസ് & ഡോക്ടറൽ കോളോക്വിയം’26” സംഘടിപ്പിക്കുന്നു. SMS റിസർച്ച് ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് “ഡിജിറ്റൽ ഫ്യൂച്ചേഴ്സ്: റീഇമാജിനിംഗ് സോഷ്യൽ ആൻഡ് ബിസിനസ് മോഡൽസ്” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് നടക്കുന്നത്. ......
കെ. വി. സുരേന്ദ്രനാഥ് ജന്മശതാബ്ദി സ്മരണിക 2025–26 എന്നത് കേവലം ഒരു സ്മാരക ഗ്രന്ഥം മാത്രമല്ല.......